വിവാദം ചര്‍ച്ചയായതോടെ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് നേതാക്കളും പരാതി ഉന്നയിച്ചു.
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷം സഭ വിട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന ആരോപണം ഉയര്‍ത്തിയ ബിജെപി വനിതാ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി.
കേന്ദ്രമന്ത്രി ശോഭ കരന്തലജെ നല്‍കിയ പരാതിയില്‍ 21 ബിജെപി വനിതാ എംപിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാഹുലിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നേരെ രാഹുല്‍ ഫ്ളൈയിങ് കിസ് നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.
രാഹുലിന്റെ പ്രവൃത്തി സഭയിലെ വനിതാ അംഗങ്ങളുടെ അന്തസിനെ മാത്രമല്ല സഭയുടെയാകെ അന്തസിനെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. അതേസമയത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും രാഹുല്‍ ഫ്ളൈയിങ് കിസ് നല്‍കുന്ന ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
പരാതിക്ക് ഇടയാക്കിയ പ്രസംഗത്തിന് ശേഷം നേരേ രാജസ്ഥാനിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഹുലിന്റെ പ്രസംഗത്തിനെക്കാള്‍ വിവാദം ചര്‍ച്ചയായതോടെ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് നേതാക്കളും പരാതി ഉന്നയിച്ചു. രാഹുലിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.