'മത്സരിക്കാന്‍ പ്രാപ്തിയുള്ളവര്‍ സിപിഎമ്മിലുണ്ട്'; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി വി.എന്‍ വാസവന്‍

'മത്സരിക്കാന്‍ പ്രാപ്തിയുള്ളവര്‍ സിപിഎമ്മിലുണ്ട്'; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി വി.എന്‍ വാസവന്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ അംഗവുമായ കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി മന്ത്രി വി.എന്‍ വാസവന്‍.

നിബു ജോണുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയും സ്വാധീനവുമുള്ള നിരവധി ആളുകള്‍ സിപിഎമ്മില്‍ തന്നെയുണ്ടെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കാര്‍ ആരെങ്കിലും അദേഹവുമായി സംസാരിച്ചതായി അറിയില്ല. തങ്ങളുടെ കമ്മിറ്റികളില്‍ അദേഹത്തിന്റെ പേര് ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. പ്രചാരണത്തിന് പിന്നില്‍ ദുഷ്ടലാക്കുകാരാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വാസവന്‍ വിശദീകരിച്ചു.

പുതുപ്പള്ളിയില്‍ കുടുംബ വാഴ്ചയെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി പല രൂപത്തിലുള്ള അസംതൃപ്തികളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാകും. അതിനൊന്നും സിപിഎമ്മിന് മറുപടി പറയാന്‍ പറ്റില്ലെന്നും വാസവന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.