കൊച്ചി: ആദ്യമായി ആധാര്‍ എടുക്കുകയാണെങ്കില്‍ (എന്റോള്‍മെന്റ്) ഒരു തരത്തിലുമുള്ള ഫീസ് നല്‍കേണ്ടതില്ലെന്ന് നമ്മുക്ക് എത്ര പേര്‍ക്ക് അറിയാം. അഞ്ചിനും-ഏഴിനും വയസിനും 15-17 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും അതോടൊപ്പം മറ്റു വിവരങ്ങള്‍ പുതുക്കുന്നതിനും ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍, ഫീസ് നല്‍കേണ്ടാത്ത പല സേവനങ്ങള്‍ക്കും അക്ഷയ പ്രവര്‍ത്തകര്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡുകള്‍. നാം എന്തു കാര്യത്തിനും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് ആധാര്‍ രേഖയാണ്.
എന്നാല്‍, ഒന്നോ അതിലധികമോ വിവരങ്ങള്‍ (പേര് തിരുത്തല്‍, വിലാസം മാറ്റല്‍ തുടങ്ങിയവയുള്‍പ്പെടെ) പുതുക്കുന്നതിനും തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്നതിനുള്ള എന്നിവ അപ്ലോഡ് ചെയ്യുന്നതിനും 50 രൂപയാണ് ഫീസ് നല്‍കണം. 14 വയസിനിടയിലും 17 വയസിന് ശേഷവുമാണ് ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ 100 രൂപയാണ് ഫീസ് നല്‍കേണ്ടത്.
ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ എന്തുചെയ്യാം ?
നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് സംബന്ധിച്ച് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടിട്ടുണ്ടോ ? നിങ്ങള്‍ ആധാറിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അത് ലഭിച്ചില്ലെങ്കിലോ, നിങ്ങള്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്സൈറ്റ് വഴി ഓണ്‍ലൈനില്‍ പരാതി നല്‍കാവുന്നതാണ്.
പരാതിപ്പെടേണ്ടത് www.uidai.gov.in സന്ദര്‍ശിച്ച് 'കോണ്‍ടാക്റ്റ് & സപ്പോര്‍ട്ട്' ടാബ് തിരഞ്ഞെടുക്കുക. 'File a complaint' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. ഒരു പുതിയ വെബ്പേജ് തുറന്നു വരും. ഇവിടെ 28 അക്ക എന്റോള്‍മെന്റ് ഐഡി, പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, നിങ്ങളുടെ പോസ്റ്റല്‍ കോഡ്, നിങ്ങളുടെ ഗ്രാമം/പട്ടണം/നഗരം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.
ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് പരാതിയുടെ തരവും പരാതിയുടെ വിഭാഗവും തിരഞ്ഞെടുക്കണം. നിങ്ങളുടെ പരാതി നല്‍കാന്‍ അപ്പോള്‍ നിങ്ങളോട് ആവശ്യപ്പെടും. ക്യാപ്ച കോഡ് നല്‍കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്കു ചെയ്യണം.കൂടാതെ, ടോള്‍ ഫ്രീ നമ്പറായ 1947 ല്‍ വിളിച്ചോ helpuidai.gov.in ല്‍ ഇമെയിലൂടെയോ പരാതി അറിയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.