അതി തീവ്ര കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ ആറു പേര്‍ക്ക് സ്ഥീരീകരിച്ചു

അതി തീവ്ര കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ ആറു പേര്‍ക്ക് സ്ഥീരീകരിച്ചു

ന്യൂഡല്‍ഹി: വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തി. മൂന്നു പേര്‍ ബെംഗളൂരും രണ്ടുപേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലും ആണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ മാത്രം ബ്രിട്ടനില്‍ നിന്നും എത്തിയ 11 പേരിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതുവരെയായി 1363 പേരാണ് ബ്രിട്ടനില്‍ നിന്നും രാജ്യത്ത് എത്തിയത്. ഇതില്‍ 1346 പേരെയാണ് കണ്ടെത്താനായത്.

ബ്രിട്ടനില്‍ നിന്നും കേരളത്തിൽ എത്തിയ 18 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.