ന്യൂഡല്‍ഹി: പാര്‍ലമന്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. മുന്‍ രാഹുല്‍ ഗാന്ധി കലാവതി ബന്ദുര്‍ക്കര്‍ എന്ന സ്ത്രീയെ സഹായിച്ചത് സംബന്ധിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ ലോക്‌സഭാ വിപ്പായ മാണിക്കം ടാഗോറാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കലാവതിയെക്കുറിച്ച് വാസ്തവ വിരുദ്ധമായ കാര്യം അവതരിപ്പിച്ച് പാര്‍ലമെന്റിനെ തെറ്റിധരിപ്പിച്ചതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അമിത്ഷാ ബുധനാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗമാണ് നോട്ടീസിന് ആധാരം. വിധവയായ കലാവതിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിനെക്കുറിച്ച് അമിത് ഷാ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭ സ്വദേശിയായ കലാവതിയുടെ ഭര്‍ത്താവ് കാര്‍ഷിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് എംപി കലാവതിയെ സന്ദര്‍ശിച്ചെങ്കിലും അവര്‍ക്ക് വീട് അടക്കമുള്ള സഹായം അനുവദിച്ചത് മോഡി സര്‍ക്കാര്‍ ആണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യതയില്ലാത്ത വിവരമാണ് അമിത് ഷാ സഭയെ ധരിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ വാദം.
രാഹുല്‍ ഗാന്ധി തന്നെ സഹായിച്ചിരുന്നതായി കലാവതി പറയുന്ന വീഡിയോ അടക്കം ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിരോധം തീര്‍ത്തത്. കലാവതിയെ സംബന്ധിച്ച വിവരങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതിനാല്‍ അമിത് ഷാ അവകാശ ലംഘനം നടത്തിയതായാണ് കോണ്‍ഗ്രസ് നോട്ടീസില്‍ ഉന്നയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.