മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്തയുടെ ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ വാദം കേട്ടിരുന്നു.

അതേസമയം കേസില്‍ വീണ്ടും വാദം കേള്‍ക്കാനുള്ള തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ലോകായുക്തയില്‍ ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചു. കേസിന്റെ സാധുത ഒരു തവണ പരിശോധിച്ചതാണെന്നും വീണ്ടും പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ വാദം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചിരുന്നു. മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും എട്ടര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കി.

ഇതു കൂടാതെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം കൂപയും നല്‍കി. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.