ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് ലോക്സഭാ എംപിമാരുടെ അടിയന്തിര യോഗം വിളിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി. മൂന്നാഴ്ച നീണ്ടുനിന്ന വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്.
പ്രധാനമന്ത്രി മോഡിയോ മറ്റ് മന്ത്രിമാരോ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ആവര്‍ത്തിച്ച് അസ്വസ്ഥത സൃഷ്ടിച്ചതായും മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് പതിവായെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു.
രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അദേഹം ഉന്നയിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. അധീര്‍ രഞ്ജന്‍ ചൗധരിയുടെ ബോധപൂര്‍വവും ആവര്‍ത്തിച്ചുള്ള ദുര്‍നടപടി കാരണം, താന്‍ ഈ പ്രമേയം നീക്കുന്നതായും പ്രഹ്ലാദ് ജോഷി സഭയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ താന്‍ പ്രധാനമന്ത്രി മോഡിയെ അപമാനിച്ചിട്ടില്ലെന്നായിരുന്നു ചൗധരിയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.