സംസ്ഥാനത്തെ അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല: കെയുഎംഎ

സംസ്ഥാനത്തെ അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല: കെയുഎംഎ

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. സംസ്ഥാനത്തെ അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കരള്‍ രോഗത്തെ തുടര്‍ന്നാണ് സംവിധായകന്‍ സിദ്ദിഖ് മരിച്ചത്. മരണകാരണമായി യുനാനി ചികിത്സയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ ആരും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമാണ്. കൂടാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്നും കെയുഎംഎ ചൂണ്ടിക്കാട്ടി.

മരണകാരണം ശാസ്ത്രീയമായി വ്യക്തമാകുന്നതിന് മുമ്പ് തന്നെ യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടിവ് തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.