ആലപ്പുഴ: ആലപ്പുഴ പുന്നമട കായലിലെ 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. 2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഒന്‍പതു വിഭാഗങ്ങളിലായി പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ പങ്കെടുക്കുന്നത്.
രാവിലെ 11 ന് ഹീറ്റ്‌സ് നടക്കും. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് അഞ്ച് ഹീറ്റ്‌സ് ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നെഹ്‌റു പ്രതിമയില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നാണ് ജലമേള ഉദ്ഘാടനം ചെയ്യുക. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, സജി ചെറിയാന്‍, എം.ബി രാജേഷ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വൈകിട്ട് മൂന്നിന് മത്സരം പുനരാരംഭിക്കും. നാല് ട്രാക്കുകളിലായാണ് വള്ളങ്ങള്‍ മത്സരിക്കുന്നത്. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനല്‍. 5.30 ന് മന്ത്രി പി. പ്രസാദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.