ബംഗളൂരു: ഓണക്കാലത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ടിസി. ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്‌പെഷ്യല്‍ എസി ബസുകള്‍ അനുവദിച്ചു. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരില്‍ നിന്നും സ്‌പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും.
ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്‌പെഷ്യല്‍ ബസുകള്‍ ബംഗളൂരുവില്‍ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാണ് ഈ സ്‌പെഷ്യല്‍ ബസ്സ് സര്‍വീസുകള്‍. ഉത്സവകാലം കണക്കിലെടുത്ത് വന്‍ കൊള്ളയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നത്.
ഓണക്കാലമായതിനാല്‍ ട്രെയിനുകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് ബംഗളൂരുവില്‍ നിന്നുള്ള സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.