ദിവസവും വെറും 4000 ചുവടുവയ്ക്കാന്‍ കഴിയുമോ? എങ്കിലിതാ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പുതിയ പഠനം

ദിവസവും വെറും 4000 ചുവടുവയ്ക്കാന്‍ കഴിയുമോ? എങ്കിലിതാ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പുതിയ പഠനം

നിങ്ങള്‍ക്കെല്ലാം നടക്കുന്നത് ഇഷ്ടമാണല്ലോ? എങ്കിലിതാ നിങ്ങൾ ദിവസവും ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ 1.5 മുതൽ 2 കിലോമീറ്റർ വരെ നടക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു ദിവസം 4,000 ചുവടുകൾ വയ്ക്കുകയാണെങ്കില്‍, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

ഇത് സംബന്ധിച്ച് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലായിരത്തോളം ചുവടുകൾ വെക്കുന്നതു അകാലമരണസാധ്യത ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നടത്തം ശീലമാക്കുന്നതിലൂടെ രക്തസമ്മർദം കുറയുകയും മസിലുകൾ ശക്തിപ്പെടുകയും ഊർജം കൂടുതൽ കൈവരിക്കുകയും ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കഴിയുകയും ചെയ്യുമെന്നും പഠനം പറയുന്നു.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും. ഇത്തരത്തില്‍ നടത്തം പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കാം എന്നും പഠനത്തില്‍ പറയുന്നത്. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകരുമാണ് പഠനം നടത്തിയത്. 226, 889 പേരിലാണ് പഠനം നടത്തിയത്.

ദിവസവും 2,300ല്പരം ചുവടുകൾ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. നാലായിരം ചുവടുകൾക്ക് മുകളിലുള്ള ഓരോ ആയിരം ചുവടുകളും അകാലമരണസാധ്യത പതിനഞ്ചുശതമാനത്തോളം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ആ​ഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന 3.2 ദശലക്ഷം മരണങ്ങൾക്കും ഉത്തരവാദി വ്യായാമമില്ലായ്മ ഉൾപ്പെടെയുള്ളവയാണ്. ദീർഘനേരം ഇരുന്നുള്ള ജോലികൾ ചെയ്യുന്നവരിൽ സ്ഥിതി വളരെ അധികം വഷളാവുകയാണ് എന്നും ​ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ നടക്കുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ് നല്ലത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.