ഓവർടേക്കിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്; നിയമലംഘകർക്ക് 1000 ദിർഹം പിഴ

ഓവർടേക്കിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്; നിയമലംഘകർക്ക് 1000 ദിർഹം പിഴ

അബുദാബി: ഓവർ ടേക്കിംഗ് നടത്തുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമ ലംഘകർക്ക് ആയിരം ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ആവർത്തിച്ചുളള മുന്നറിയിപ്പുകൾ ഉണ്ടായിട്ടും നിയമം ലംഘിച്ചുളള ഓവർടേക്കിംഗ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് വീണ്ടും രംഗത്ത് എത്തിയത്. അബുദാബിയിലെ പ്രധാന റോഡിൽ രണ്ട് വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓവർടേക്കിംഗ് നടത്തുന്ന വീഡിയോയും പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

ഒരു വാഹനം, സഞ്ചരിച്ചുകൊണ്ടിരുന്ന ലൈനിൽ നിന്ന് മാറി മുന്നിലുളള വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതും മറ്റൊരു വാഹനം എമർജൻസി വാഹനങ്ങൾക്ക് പോകുന്നതിനായി മാറ്റി വച്ചിട്ടുള്ള പാതയിലൂടെ നിരവധി വാഹനങ്ങളെ മറി കടന്നു പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉളളത്. നിയമ വിരുദ്ധമായ ഇത്തരം ഓവർടേക്കിംഗുകൾ അപകടങ്ങൾക്ക് കാരണമാകുമെന്നും ഗുരുതരമായ നിയമ ലംഘനമാണെന്നും അബുദാബി പൊലീസ് ഓർമിപ്പിച്ചു.

ആബുലൻസുകൾക്കും റാപ്പിഡ് റെസ്‌പോൺസ് സംഘങ്ങൾക്കും വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനായാണ് റോഡിന്റെ ഒരു ഭാഗം ഒഴിച്ചിട്ടിരിക്കുന്നത്. ഈ ലൈനിലൂടെ മറ്റ് വാഹനങ്ങൾ യാത്ര ചെയ്താൽ അത് എമർജൻസി വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.