'പനി ബാധിച്ച ഏഴ് വയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍'; കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി

'പനി ബാധിച്ച ഏഴ് വയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍'; കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

അങ്കമാലി സ്വദേശിനിയായ ഏഴ് വയസുകാരിയെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഈ മാസം ഒന്‍പതിന് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസം മരുന്നു കഴിച്ചിട്ടും പനി കുറയാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് എത്തിയ കുട്ടിക്ക് രക്ത പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പരിശോധനാ റൂമിലേക്ക് അമ്മയ്ക്കൊപ്പമാണ് കുട്ടിയെത്തിയത്. എന്നാല്‍ സമീപത്ത് നിന്ന് അമ്മ മാറിയതിനിടെ കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് നേഴ്സ് ചോദിച്ചു, കുട്ടി അതേ എന്ന് മറുപടി നല്‍കി തുടര്‍ന്ന് ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തു എന്നാണ് ആരോപണം.

അമ്മ ഫോം പൂരിപ്പിക്കാനായി മാറിയതാണെന്നും രേഖകള്‍ പരിശോധിക്കെയാണ് കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയതെന്നുമാണ് പരാതി. വാക്സിന്‍ എടുത്തതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി എന്ന് കുട്ടിയുടെ അമ്മ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.