എസ്കെഎസ്എസ്എഫ് മുന്നേറ്റ യാത്രക്ക് നാളെ തുടക്കം

എസ്കെഎസ്എസ്എഫ് മുന്നേറ്റ യാത്രക്ക് നാളെ  തുടക്കം

തിരുവനന്തപുരം: 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന മുദ്രാവാക്യവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്ര നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.

വള്ളക്കടവിൽ നിന്നാരംഭിക്കുന്ന യാത്ര അറുപത്തിമൂന്ന് കേന്ദ്രങ്ങളിലെ കാംപയിൻ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 11ന് മംഗലാപുരത്ത് സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഇൻഡോർ പരിപാടികളാണ് ഓരോ കേന്ദ്രങ്ങളിലും നടക്കുക. വിദ്യാഭ്യാസ ശാക്തീകരണം, ഉദ്യോഗ പ്രാതിനിധ്യം, ബഹുസ്വര സമൂഹം തുടങ്ങിയവയുടെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ ഉദ്ദേശ്യം.

ഡിസംബർ ആറ് മുതൽ ജനുവരി 26 വരെ നടക്കുന്ന കാംപയിൻ്റെ ഭാഗമായാണ് എസ്കെഎസ്എസ്എഫ് മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്. വള്ളക്കടവിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പിന്നാക്ക വിഭാഗ കോർപ്പറേഷൻ മുൻ ഡയറക്ടർ വി ആർ ജോഷി മുഖ്യാതിഥിയായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.