വത്തിക്കാൻ: ഇക്വഡോറിൽ പ്രസിഡൻറ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ കൊലപാതകത്തിനു പിന്നാലെ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ കൊലപാതകത്തെ അപലപിക്കുന്നെന്നും മരിച്ചവരുടെ കുടുംബത്തോടും എല്ലാ പ്രിയപ്പെട്ട ഇക്വഡോറിയൻ ജനതയോടും തന്റെ അഗാധമായ അനുശോചനവും അറിയിക്കുന്നെന്ന് ക്വീറ്റോവിയിലെ ആർച്ച് ബിഷപ്പ് ആൽഫ്രെഡോ എസ്പിനോസ മാറ്റ്യൂസിന് അയച്ച സന്ദർശനത്തിലൂടെ പാപ്പ അറിയിച്ചു.
നീതീകരിക്കാനാകാത്ത അക്രമം മൂലമുണ്ടാകുന്ന കഷ്ടപ്പാടുകളുടെ പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള പൊതു ശ്രമത്തിൽ എല്ലാ പൗരന്മാരും രാഷ്ട്രീയ ശക്തികളോട് ഐക്യപ്പെടണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ കൊലപാതകത്തെ ഇക്വഡോർ ബിഷപ്പുമാരുടെ സമ്മേളനവും അപലപിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അഴിച്ചുവിടുന്ന എല്ലാത്തരം അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. വില്ലാവിസെൻസിയോയുടെ കുടുംബത്തോടുള്ള തങ്ങളുടെ അഗാധമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തെന്ന് ബിഷപ്പുമാർ അറിയിച്ചു.
ബുധനാഴ്ച ക്വിറ്റോയിൽ നടന്ന പരിപാടിക്ക് ശേഷം കാറിൽ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു ഫെർണാണ്ടോ. ഒന്നിലധികം തവണ വധഭീഷണി ലഭിച്ചതായി ആക്രമണം നടക്കുന്നതിന് അൽപം മുമ്പ് ഫെർണാണ്ടോ വില്ലവിസെൻസിയോ പറഞ്ഞിരുന്നു.
അക്രമി റാലിയിൽ പങ്കെടുത്ത ഫെർണാണ്ടോ അനുകൂലികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. നിലവിലെ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ മരണം സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. കുറ്റവാളികൾ കർശനമായും ശിക്ഷിക്കപ്പെടുമെന്ന് ലാസ്സോ ഉറപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.