കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രാജ്യത്തെ കര,സമുദ്രാതിര്‍ത്തികളും തുറക്കും. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ ത്തുടര്‍ന്ന് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി കുവൈറ്റ് റദ്ദാക്കിയത്. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തത് ഇനി നീട്ടേണ്ടെന്നാണ് പുതിയ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.