കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. ലിജിന്‍ ലാലിനെ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനായിരുന്നു ലിജിൻ ലാൽ. ഇടത് വലതു മുന്നണികൾക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാൽ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ പുണ്യാളന്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളൻ മിത്തോണോ എന്ന് പറയാൻ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണമെന്ന് ലിജിൻ ലാൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ എൻ.ഡി.എ.സ്ഥാനാർഥിയായിരുന്നു ലിജിൻ. ആർ.എസ്.എസിലൂടെയാണ് സംഘടനാരംഗത്തെത്തുന്നത്. യുവമോർച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോർച്ച കോട്ടയം ജില്ലാപ്രസിഡന്റ്, യുവമോർച്ച സംസ്ഥാനസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ എട്ടിന് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.