ഷിംല: ഹിമാചലിലുണ്ടായ പേമാരിയിലും മേഘ വിസ്‌ഫോടനത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 50 ആയി. വിവിധയിടങ്ങളില്‍ വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഷിംലയില്‍ രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സോളന്‍ ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് മേഘ വിസ്‌ഫോടനമുണ്ടായത്. ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. ഷിംലയില്‍ ശിവക്ഷേത്രം തകര്‍ന്നു ഒന്‍പത് പേര്‍ മരിച്ചിരുന്നു.
മിന്നല്‍ പ്രളയത്തില്‍ വീടിനൊപ്പം ഒലിച്ചു പോകാതിരിക്കാന്‍ സമീപത്തെ മരങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടിക്ക് പിന്നീട് ജീവന്‍ നഷ്ടമായി. മണ്ണിനടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18 വരെ ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.