ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികള്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പ്രാപ്തരാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ നിര്‍ദേശം നല്‍കിയ രാഷ്ട്രപതി മണിപ്പൂരില്‍ നിരവധി പെണ്‍കുട്ടികള്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായതിനെക്കുറിച്ച് മൗനം പാലിച്ചു.
'ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയ വനിതാ രത്നങ്ങള്‍ രാജ്യത്തെ ഏതു തലമുറയ്ക്കും ആവേശം നല്‍കുന്നവരാണ്'- രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ആഗോള മുന്‍ഗണനകള്‍ ശരിയായ ദിശയില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ് ജി 20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ജിഡിപിയില്‍ അഭിമാനകരമായ വളര്‍ച്ചയുണ്ടായി. ആഗോളതലത്തില്‍ വിലക്കയറ്റം പേടിയുണ്ടാക്കുന്നു.
എന്നാല്‍ ഇന്ത്യയില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും അതു പിടിച്ചു നിര്‍ത്തി. ഉയര്‍ന്ന വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തി. പാവപ്പെട്ടവര്‍ക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെന്നും രാഷ്ട്രപതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.