വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം; തട്ടിപ്പുകാരുടെ കെണിയിൽ വീഴരുത്: മുന്നറിയിപ്പുമായി അബുദാബി

വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം; തട്ടിപ്പുകാരുടെ കെണിയിൽ വീഴരുത്: മുന്നറിയിപ്പുമായി അബുദാബി

അബുദാബി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പ്രോസിക്യൂഷൻ. വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓൺലൈൻ ഷോപ്പിങ് നടത്തണമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദാബി പബ്ലിക് പ്രോസിക്യൂഷൻ രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണം. അല്ലെങ്കിൽ തട്ടിപ്പുകാരുടെ കെണിയിൽ വീഴുമെന്നും പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

വൻവിലക്കുറവ് വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകർഷിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റ രീതി. ഇതിൽ ആകൃഷ്ടരായി നിരവധി ആളുകൾക്ക് പണം നഷ്ടമായതായും അധികൃതർ പറഞ്ഞു. തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അബുദാബി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പത്ത് ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.