ന്യൂഡല്‍ഹി: കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി ശൈലീ പുസ്തകം പുറത്തിറക്കി. വേശ്യ, വെപ്പാട്ടി തുടങ്ങി 40 വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ശൈലീ പുസ്തകം സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് പുസ്തകം പുറത്തിറക്കിയ്ത്. മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപയോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുകയല്ല ശൈലീപുസ്തകം കൊണ്ട് ഉദേശിക്കുന്നത്. ലിംഗ വിവേചനം അറിയാതെ എല്ലായിടത്തും നിലനിന്നിരുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാ പ്രയോഗം വ്യക്തികളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി.
വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിംഗ മാറ്റം തുടങ്ങിയ വാക്കുകളില്‍ വിധികളിലും കോടതി വ്യവഹാരങ്ങളിലും ഉപയോഗിക്കരുതെന്ന് ശൈലീ പുസ്തകം നിര്‍ദേശിക്കുന്നു. ബലാത്സംഗത്തിന് ഇരയാവുന്നവരെ ഇര എന്നോ അതിജീവിച്ചയാള്‍ എന്നോ അവരുടെ താത്പര്യപ്രകാരം പറയാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.