കോറോണ വൈറസ് വകഭേദം അമേരിക്കയിലും കണ്ടെത്തി

കോറോണ വൈറസ് വകഭേദം അമേരിക്കയിലും  കണ്ടെത്തി

വാഷിങ്ടണ്‍: യുകെയില്‍ കണ്ടെത്തിയ കോറോണ വൈറസ് വകഭേദം അമേരിക്കയിലും കണ്ടെത്തി. അമേരിക്കന്‍ സംസ്ഥാനമായ കോളറാഡോയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതുകാരനായ യുവാവിനാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും ഇയാള്‍ ക്വാറന്റൈനിലാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ​കോളറാഡോ ഗവര്‍ണര്‍ ജേര്‍ഡ് പോളിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രോ​ഗബാധയുടെ ഉറവിടം വ്യക്തമല്ല. കോവിഡ് രോ​ഗികളുമായി ഇയാള്‍ക്ക് സമ്പർക്കം കണ്ടെത്തിയിട്ടില്ല. ഇതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ബ്രിട്ടനില്‍ മാത്രം 3000 പേരിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.