മസ്കറ്റ്: ഒമാന്‍ കാര്‍ഷിക-ഫിഷറീസ് മന്ത്രാലയത്തിന് അറബ് ശാസ്ത്ര കമ്യൂണിറ്റി കൂട്ടായ്മയുടെ പുരസ്കാരം. 2020ലെ മികച്ച പരിസ്ഥിതി സൗഹൃദ പദ്ധതിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ഒമാന്‍ കടലിലെ വിവിധ മേഖലകളില്‍ മത്സ്യ ഉല്‍പാദനത്തിന് കൃത്രിമ പവിഴപ്പുറ്റുകള്‍ സ്ഥാപിച്ച പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
13 അറബ് രാഷ്ട്രങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്ന് സമര്‍പ്പിച്ച 90 എന്‍ട്രികളില്‍നിന്നാണ് ഒമാന്റെ പദ്ധതി തിരഞ്ഞെടുത്തത്. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രഥമ അവാര്‍ഡ് പ്രഖ്യാപനമാണിത്. സുസ്ഥിരവും വിജയകരമവുമായ നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് അറബ് ശാസ്ത്ര കമ്യൂണിറ്റി കൂട്ടായ്മ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.