ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിജയകരമായി സുപ്രധാന ഘട്ടം പൂർത്തിയാക്കി. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൂൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. 'സവാരിക്ക് നന്ദി പങ്കാളി' എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ.എസ്.ആർ.ഒ പങ്കുവച്ചത്.
നിർണയക ഘട്ടം പിന്നിട്ടതോടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ എത്താൻ ഇനി കുറഞ്ഞ അകലങ്ങൾ മാത്രമാണുളളത്. ലാൻഡിങ് മോഡ്യുൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് എത്തിക്കുക. 30 കിലോമീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിൻറെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് പ്രധാന ഘട്ടം. ഓഗസ്റ്റ് 23ന് വൈകീട്ട് 5.47 ന് ആയിരിക്കും ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഓഗസ്റ്റ് 23 വരെ ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ 3 ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഐഎസ്ആർഓയ്ക്ക് അയച്ച്തരും. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 33 ദിവസം പിന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.