മസ്കറ്റ്: ബഹിരാകാശ രംഗത്ത് പരസ്പര സഹകരിക്കാന്‍ ഇന്ത്യ ഒമാന്‍ ധാരണ. ഇതിന്‍റെ ഭാഗമായി പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു. ഒമാൻ ഗതാഗത,വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സൗദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ ആസ്ഥാനം സന്ദർശിച്ചു. ഒമാന്‍ ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയവും ഐഎസ്ആർഒയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികളുടെ തുടക്കമായാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും മന്ത്രി സംവദിച്ചു. ഭൗമ നിരീക്ഷണ പ്ലാറ്റ്ഫോം ഐ.എസ്.ആർ.ഒ വികസിപ്പിച്ച് ഒമാന് സമ്മാനിച്ചതാണ്. ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്‍ററും സംഘം സന്ദർശിച്ചു ഇന്ത്യയും ഒമാനും തമ്മിൽ. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാണ്. ബഹിരാകാശ മേഖലയില്‍ കൂടി ഇരു രാജ്യങ്ങളും സഹകരിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ കൂടുതല്‍ പ്രയോജനമാകുമെന്നാണ് വിലയിരുത്തല്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.