അബുദാബി: യുഎഇയിലെ സ്കൂളുകളില്‍ ജനുവരി മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആദ്യ രണ്ടാഴ്ചക്കാലം ഇ-ലേണിംഗ് ആയിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതിന് ശേഷം കോവിഡ് സാഹചര്യം വിലയിരുത്തിയാകും സ്കൂളുകളിലെത്തിയുളള പഠനമുള്‍പ്പടെയുളള കാര്യങ്ങളിലെ അന്തിമ തീരുമാനം.
പല സ്കൂളുകളും അവധിക്ക് മുന്‍പ് വിദ്യാർത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസങ്ങളില്‍ ഫേസ് ടു ഫേസ് ലേണിംഗ് പഠനാവസരം നല്‍കിയിരുന്നു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളെ സ്കൂളുകളില്‍ പ്രവേശപ്പിച്ചിരുന്നത്. നിലവില്‍ 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. ജനുവരി മൂന്ന് മുതല്‍ ആദ്യ രണ്ടാഴ്ചക്കാലം എമിറേറ്റിലെ സ്കൂളുകളില്‍ ഇ-ലേണിംഗ് ആയിരിക്കുമെന്ന് അബുദബി വിദ്യാഭ്യാസ വകുപ്പും അബുദബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ കഴിഞ്ഞുവരുന്നവരോട് ക്വാറന്‍റീന്‍ ഉള്‍പ്പടെയുളള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.