കോവിഡിന്റെ വകഭേദം യുഎഇയിലും സ്ഥിരീകരിച്ചു

കോവിഡിന്റെ വകഭേദം യുഎഇയിലും സ്ഥിരീകരിച്ചു

അബുദാബി: കോവിഡിന്റെ പുതിയ വകഭേദം യുഎഇയിലും കണ്ടെത്തിയതായി അധികൃത‍ർ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചിട്ടുളളതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി വാ‍ർത്താസമ്മേളത്തില്‍ വ്യക്തമാക്കി.

'ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്നും എല്ലാ മുന്‍ കരുതല്‍ നടപടികളുമെടുത്തിട്ടുണ്ടെന്നും' അദ്ദേഹം അറിയിച്ചു. ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഡിസംബർ 23 മുതൽ 29 വരെ ഒൻപത് ലക്ഷം പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 8,491 പേർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.