എന്‍.ഒ.സി ഇല്ല: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും സിപിഎം ഓഫീസ് നിര്‍മാണം; കുഴല്‍നാടന്റേതുമായി താരതമ്യം വേണ്ടെന്ന് നേതാക്കള്‍

എന്‍.ഒ.സി ഇല്ല: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും സിപിഎം ഓഫീസ് നിര്‍മാണം; കുഴല്‍നാടന്റേതുമായി താരതമ്യം വേണ്ടെന്ന് നേതാക്കള്‍

ഇടുക്കി: ശാന്തന്‍പാറയില്‍ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളില്‍ എവിടേയും വീട് നിര്‍മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എന്‍.ഒ.സി വേണം. എന്നാല്‍ സി.പി.എം. ശാന്തന്‍പാറ ഏരിയ കമ്മിറ്റി നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എന്‍.ഒ.സി ഇല്ല. മൂന്നാര്‍ - കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്.

കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വില്ലേജ് ഓഫീസര്‍ രണ്ട് തവണ ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പേരില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും പണി പുരോഗമിക്കുകയാണ്. എന്നാല്‍ മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴയിലെ എം.എല്‍.എ ഓഫീസിലേയ്ക്ക് മാര്‍ച്ചുവരെ നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.