ന്യൂഡൽഹി: ഡൽഹിയിലെ സി.പി.എം പഠന കേന്ദ്രമായ സുർജിത് ഭവൻ പൊലിസ് അടപ്പിച്ചു. വി ട്വൻറി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. ഗേറ്റുകൾ പൊലീസ് പൂട്ടി. പുറമെ നിന്നുള്ളവരെ അകത്തേക്ക് കടത്തിവിടുന്നില്ല. ഇന്നലെ ആരംഭിച്ച സെമിനാർ ഇന്നും തുടരാനിരിക്കെയാണ് പൊലീസ് വിലക്ക് വന്നത്.
സുർജിത് ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറിയെന്നും പരാതിയുണ്ട്. കനത്ത പൊലീസ് സന്നാഹം സുർജിത് ഭവന് മുന്നിൽ തമ്പടിച്ചിട്ടുണ്ട്. സെമിനാറും പൊലീസ് നടപടിയും റിപ്പോർട്ട് ചെയ്യാനെത്തിയ വാർത്താ സംഘത്തെയും പൊലീസ് തടഞ്ഞു.
അതേ സമയം പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു. പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.