ഉള്ളി വില കുതിക്കുന്നു; കയറ്റുമതിക്ക് 40 ശതമാനം നികുതി

ഉള്ളി വില കുതിക്കുന്നു; കയറ്റുമതിക്ക് 40 ശതമാനം നികുതി

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഉളളി വില നിയന്ത്രിക്കാന്‍ നീക്കം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉള്ളി കയറ്റുമതിക്ക് 40 നികതി ഏര്‍പ്പെടുത്താന്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഉരുളക്കിഴങ്ങിനും ഉളളിക്കും പൊതുവിപണിയില്‍ വരും മാസങ്ങളിലും വില വര്‍ധിക്കുമെന്ന കണക്കുകൂട്ടല്‍ മുന്‍നിര്‍ത്തിയാണ് കയറ്റുമതി നികുതി വര്‍ധിപ്പിച്ചത്.

തക്കാളിക്ക് പിന്നാലെ ഉളളിക്കും വില വര്‍ധിച്ചത് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഉളളി വിലയക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരുതല്‍ശേഖരത്തില്‍ നിന്നുള്ള വിഹിതം പൊതുവിപണിയില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. മൂന്നു ലക്ഷം ടണ്‍ ഉളളി കരുതല്‍ശേഖരം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അതേസമയം തക്കാളിവില രാജ്യത്ത് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
പൊതുവിതരണ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ് എന്‍സിസിഎഫ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കരുതല്‍ശേഖരത്തില്‍ നിന്ന് ഉളളി ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ഉളളി വില നിയന്ത്രണാധീതമായി ഉയര്‍ന്ന സഹചര്യത്തിലാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് രോഹിത് കുമാര്‍ പറഞ്ഞു. ഏപ്രില്‍- ജൂണ്‍ മാസത്തെ റാബി സീസണില്‍ 65 ശതമാനം ഉള്ളി ഉല്പാദനം സാധ്യമാകും. ഖാരിഫ് വിളവെടുപ്പ് കാലം വരെ റാബി സീസണ്‍ ഉള്ളി വിതരണത്തിന് സംഭരിച്ചതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.