സഖറിയാസ് മാര്‍ അന്തോണിയോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു

സഖറിയാസ് മാര്‍ അന്തോണിയോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപനും മുതിര്‍ന്ന മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാര്‍ അന്തോണിയോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപനായിരുന്ന ബിഷപ് ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിത്വമായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഏറെക്കാലം ഭദ്രാസനാധിപന്‍ ആയിരുന്ന സഖറിയാസ് മാര്‍ അന്തോണിയോസ് സ്‌നേഹത്തിന്റെ പ്രതീകമായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഭയുടെയും, സഭാംഗങ്ങളുടെയും നന്മയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

പരിശുദ്ധിയും ലാളിത്യവും നിറഞ്ഞ സ്വജീവിതത്തിലൂടെ വിശ്വാസ സമൂഹത്തിനാകെ മാതൃകയായ വ്യക്തിത്വമായിരുന്നെന്നും അജപാലനത്തിലെ ആത്മ സംതൃപ്തി മാത്രമായിരുന്നു ആ ജീവിതമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സഖറിയാസ് മാര്‍ അന്തോണിയോസിന്റെ ജീവിതം വിശ്വാസ സമൂഹത്തിന് എക്കാലവും മഹത്തരമായ മാതൃകയാകുമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

ദീര്‍ഘകാലം വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയ തിരുമേനിയുടെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.