കൊച്ചി: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്തും എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ അധികാരത്തിലെത്തി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടി. രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണമുള്ളത്. മലപ്പുറം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം നേടി.
പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിലെ ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് സിപിഎമ്മിലെ സാം കെ ഡാനിയല്‍, പത്തനംതിട്ടയില്‍ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ആലപ്പുഴ കെ ജി രാജേശ്വരി, ഇടുക്കി ജിജി കെ ഫിലിപ്പ്, തൃശൂര്‍ പി കെ ഡേവിസ്, പാലക്കാട് കെ ബിനുമോള്‍, കോഴിക്കോട് കാനത്തില്‍ ജമീല, കണ്ണൂര്‍ പിപി ദിവ്യ, കാസര്‍കോട് ബേബി ബാലകൃഷ്ണന്‍ എന്നിവരാണ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരും സിപിഎമ്മില്‍ നിന്നുള്ളവരാണ്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മിയാണ് പ്രസിഡന്റ്. വയനാട് ജില്ലാ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ സംഷാദ് മരക്കാര്‍ പ്രസിഡന്റായി. എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഇവിടെ ഉള്ളത്. എറണാകുളം യുഡിഎഫിലെ ഉല്ലാസ് തോമസും മലപ്പുറത്ത് മുസ്ലിംലീഗിലെ എം കെ റഫീഖയും തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.