പുതുപ്പള്ളി: അതിവേഗം ബഹുദൂരം എന്ന പിതാവിന്റെ അതേ പാതയിലാണ് മകന്‍ ചാണ്ടി ഉമ്മനും സഞ്ചരിക്കുന്നത്. പരസ്യ പ്രചരണത്തിന്റെ ഭാഗമായ ചാണ്ടി ഉമ്മന്റെ വാഹന പ്രചരണ ജാഥയ്ക്ക് ഇന്ന് പാമ്പാടിയില്‍ നിന്നും തുടക്കമായി. പത്താഴക്കുഴിയില്‍ നിന്നും രാവിലെ ഏഴിന് ആരംഭിച്ച തിരഞ്ഞെടുപ്പ് പര്യടന ജാഥ വൈകിട്ട് ആറിന് വട്ടക്കുന്നില്‍ സമാപിക്കും.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് കൃത്യമായും വ്യക്തമായും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഓരോ ചുവടും അടിപതറാതെ മുന്നേറുന്ന കാഴ്ചയാണ് ഒരു ദിവസവും നാം കാണുന്നത്. അതുമാത്രവുമല്ല, പ്രചരണ രംഗത്ത് യുഡിഎഫ് ഒരു ചുവട് മുന്നില്‍ തന്നെയാണ്.
എന്നാല്‍, ഗൃഹ സന്ദര്‍ശന പരിപാടികളില്‍ തുടരുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്ക്. സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ എതിര്‍ പാര്‍ട്ടികളെക്കാളും മുന്‍പില്‍ നില്‍ക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നില്‍ ആകുമോ എന്ന് മാത്രമാണ് ഇപ്പോള്‍ പുതുപ്പള്ളിക്കാര്‍ നോക്കിക്കാണുന്നത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവസാനിക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1,76,412 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ആകെയുള്ളത്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഫലം സെപ്റ്റംബര്‍ എട്ടിനറിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.