ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കി.
രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് വീണ്ടും അക്രമണം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍മിയുടെ രാഷ്‌ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓഗസ്റ്റ് അഞ്ചിന് ഓപ്പറേഷന്‍ ആരംഭിച്ചത്.
ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദികള്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.