കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെതിരെ ഹൈകോടതി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പളകാര്യം കോടതിയെ എപ്പോഴും ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ സമ്പ്രദായം അനുവദിക്കില്ല. എന്തിനാണ് ഇടക്കിടെ കോടതിയെ കൊണ്ട് ഉത്തരവ് ഇറക്കിക്കുന്നത്. കോടതി പറഞ്ഞാൽ കൊടുക്കില്ല എന്നാണോ?
കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുത്താലേ ഓണം ആഘോഷിക്കാൻ പറ്റൂ. ശമ്പള വിതരണത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി എല്ലാ തവണയും സർക്കാർ ധന സഹായം നൽകാറുണ്ടല്ലോ എന്നും അത് വൈകിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയതെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി, ശമ്പള പെൻഷൻ വിഷയങ്ങൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.