കടുത്ത ചൂട്, സൗദിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി

കടുത്ത ചൂട്, സൗദിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി

ജിദ്ദ: കടുത്ത ചൂടിനെ തുടർന്ന് ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവച്ച് അധികൃതർ. റിയാദ്, ദമാം, ജിദ്ദ ഇന്ത്യന്‍ ഇന്‍റർനാഷണല്‍ സ്കൂളുകളാണ് വേനലവധിക്ക് ശേഷം തുറക്കുന്നത് നീട്ടിയത്. ആഗസ്റ്റ് 21 നായിരുന്നു സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടിയതായി അധികൃതർ അറിയിച്ചു. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം കെജി മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പൂർണമായും പഠനം നിർത്തിവച്ചിരിക്കുകയാണ്. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് വലിയ ക്ലാസുകളില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയതെന്നും കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.