മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്,മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു

മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്,മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു

തിരുവനന്തപുരം: മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്,മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു. ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാന,ജില്ലാ,ബ്ലോക്ക്,ഗ്രാമതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മിറ്റികള്‍ തന്നെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മാതൃവന്ദന സംസ്ഥാനതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ വനിത ശിശുവികസന വകുപ്പ് സെക്രട്ടറിയാണ് ചെയര്‍പേഴ്‌സണ്‍. ധനകാര്യം, തദ്ദേശസ്വയംഭരണം, പ്ലാനിംഗ്, വിവര സാങ്കേതികവിദ്യ, ജലവിഭവം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അംഗങ്ങളാണ്. ചെയര്‍പേഴ്‌സണ്‍ നിശ്ചയിക്കുന്ന ക്ഷണിക്കപ്പെട്ട മെമ്പര്‍മാരും ഈ കമ്മിറ്റിയിലുണ്ട്.

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മാതൃവന്ദന. 2017 ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം മൂന്ന് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.