ന്യൂനപക്ഷ ഫണ്ട് തിരിമറി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം; കത്തോലിക്ക കോൺഗ്രസ്

ന്യൂനപക്ഷ ഫണ്ട് തിരിമറി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം; കത്തോലിക്ക കോൺഗ്രസ്

കൊച്ചി: ന്യൂനപക്ഷ ഫണ്ട് തിരിമറിയിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കായി അനുവദിച്ചിട്ടുള്ള ഫണ്ട് ദുർ വിനിയോഗം ചെയ്യുകയും നീതിരഹിതമായ രീതിയിൽ കോടിക്കണക്കിന് രൂപ അനർഹരുടെ കയ്യിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി എത്തിപ്പെടുകയും ചെയ്തത് സമൂഹത്തിന് വലിയ അഴിമതി ആണെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.  

ഭാരതത്തിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ട, ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഫണ്ടാണ് ചിലതല്പര കക്ഷികൾ അഴിമതിക്കാരും സ്വജനപക്ഷ വാദികളും ആയ ചില ഉദ്യോഗസ്ഥരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന ബാങ്കുകളുടെയും നേതൃത്വത്തിൽ ദുർ വിനിയോഗം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ അടക്കം കേന്ദ്ര സർക്കാർ കാലാകാലങ്ങളായി ന്യൂനപക്ഷ ക്ഷേമ വികസനത്തിനായി അനുവദിച്ചു പോരുന്ന വലിയ തുക അഴിമതിയുടെ കറ പുരണ്ട ഉദ്യോഗസ്ഥരിലൂടെ അനധികൃതമായും, നിയമ വിരുദ്ധമായും അനർഹരിലേക്ക് ചെന്നെത്തുന്നു എന്ന സാഹചര്യം ഏറെ ഖേദകരമാണ്.

ഈ സാഹചര്യത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകൾ ഉണ്ടാകണം. കേന്ദ്ര ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി, മാതൃകാപരമായി ശിക്ഷിക്കുകയും ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തുകയും വേണം. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുകയും ന്യൂനപക്ഷ ഫണ്ട് വിതരണം നീതിയുക്തമായി നടത്തപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരേ പോലെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.