ബംഗളുരു: ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച് സമൂഹ മാധ്യമത്തില്‍ വിവാദ പോസ്റ്റ് പങ്കുവെച്ചതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ ദിവസമാണ് ചന്ദ്രയാന്‍ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം 'എക്സില്‍' പ്രകാശ് രാജ് പങ്കുവെച്ചത്. 'ബ്രേക്കിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം' എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. പിന്നാലെ പ്രകാശ് രാജിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ എത്തി.
പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി പ്രകാശ് രാജ് എത്തിയിരുന്നു. താന്‍ തമാശ രൂപേണ പങ്കുവെച്ച പോസ്റ്റാണിതെന്ന് നടന്‍ വിശദീകരിച്ചു. 'വിദ്വേഷം വെറുപ്പിനെ മാത്രം കാണുന്നു. ഞങ്ങളുടെ കേരള ചായക്കടക്കാരനെ ആഘോഷിക്കുന്ന ആംസ്ട്രോങ് ടൈംസിന്റെ ഒരു തമാശയാണ് ഞാന്‍ പരാമര്‍ശിച്ചത്.
ട്രോളര്‍മാര്‍ കണ്ടത് ഏത് ചായക്കാരനെയാണ്? നിങ്ങള്‍ക്ക് തമാശ മനസിലാകുന്നില്ലെങ്കില്‍ നിങ്ങളാണ് തമാശ GROW UP #justasking' എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.