കാലിഫോര്‍ണിയ: കഴിഞ്ഞ 84 വര്‍ഷത്തിനിടെ ദക്ഷിണ കാലിഫോര്‍ണിയയില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റായി ഹിലാരി. റോഡുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. കെയര്‍ ഹോമില്‍ ചെളിയില്‍ കുടുങ്ങിയ ഒരു ഡസനിലധികം വയോധികരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
ഹിലാരി ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത് മെക്‌സിക്കോയിലെ ബജയിലായിരുന്നു. 35 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഉഷ്ണമേഖലാ കൊടുങ്കാറ്റിനു പുറമേ ലോസ് ഏഞ്ചല്‍സിന് വടക്ക് കാട്ടുതീയും ചെറിയതോതില്‍ ഭൂകമ്പവും ഉണ്ടായിരുന്നു. ഹിലാരി ഉഷ്ണമേഖലാ ചുഴലിക്കാറ്റാണെന്നും തെക്കുപടിഞ്ഞാറന്‍ യുണൈറ്റഡ് സംസ്ഥാനത്തിലൂടെ നീങ്ങി വെള്ളപ്പൊക്കവും ശക്തമായ കാറ്റും സൃഷ്ടിക്കുന്നതായാണ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറയുന്നത്.
ഹിലാരി കൊടുങ്കാറ്റിന് പിന്നാലെ ദക്ഷിണ കാലിഫോര്‍ണിയയില്‍ 5.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാന്താ ബാര്‍ബറയ്ക്കും വെഞ്ചുറയ്ക്കും ഇടയിലുള്ള ഒജായിയിലാണ്. കാലിഫോര്‍ണിയയില്‍ കാട്ടുത്തീ പടര്‍ന്നതിന് പിന്നാലെയാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും ഗാര്‍ഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ നിന്നും വടക്കോട്ട് നീങ്ങിയുള്ള 12ലധികം സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തെക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലോസ് ഏഞ്ചല്‍സിന് കിഴക്ക് 100 മൈല്‍ (160 കിലോമീറ്റര്‍) അകലെയുള്ള റിവര്‍സൈഡ് കൗണ്ടിയിലെ മരുഭൂമിയായ പാം സ്പ്രിംഗ്‌സില്‍, ഒരു വര്‍ഷം മുഴുവന്‍ 4.6 ഇഞ്ച് (12 സെന്റീമീറ്റര്‍) മഴ ലഭിക്കുന്ന നഗരത്തിന് ഈ ഒരു കൊടുങ്കാറ്റ് കൊണ്ടു വരുന്നത് 6-10 ഇഞ്ച് മഴയാണ്.
ഇതുവരെ, സംസ്ഥാനത്ത് മരണങ്ങളോ ഗുരുതരമായ പരിക്കുകളോ വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും അപകട സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് നനഞ്ഞ മലഞ്ചെരിവുകള്‍ ചെളി കെട്ടാന്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഉഷ്ണമേഖലാ ചുഴലിക്കാറ്റായി കണക്കാക്കാന്‍ മതിയായ ഉഷ്ണമേഖലാ സ്വഭാവ സവിശേഷതകള്‍ ഇല്ലാത്ത പോസ്റ്റ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍, പക്ഷേ കനത്ത മഴയും ഉയര്‍ന്ന കാറ്റും തുടര്‍ന്നും സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.