നിക്ഷേപമേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ബഹ്റൈനും

നിക്ഷേപമേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ബഹ്റൈനും

മനാമ: സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപ മേഖലകളില്‍ സഹകരണം വർദ്ധിപ്പിക്കാന്‍ ഇന്ത്യയും ബഹ്റൈനും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിക്ഷേപം വർദ്ധിപ്പിക്കുന്നത് പ്രധാനമാണെന്ന് ബഹ്റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുളള ബിന്‍ അദെല്‍ ഫഖ്രോ പറഞ്ഞു. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായ വിനോദ് കെ ജേക്കബിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധവും സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുളള വഴികളും കൂടികാഴ്ചയില്‍ വിഷയമായി. നയതന്ത്ര ബന്ധം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ അംബാസഡർക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. മൂലധന നിക്ഷേപം പരസ്പരം വർധിപ്പിക്കാനുള്ള ബഹ്‌റൈന്‍റെ ശ്രമങ്ങൾക്ക് വിനോദ് കെ. ജേക്കബ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂണിയന്‍റെ (ഇയു) പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയെയും വ്യവസായ വാണിജ്യ മന്ത്രി സ്വീകരിച്ചു. ബഹ്‌റൈനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗം അവലോകനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.