വിലക്കിന് വിട; ഏഴ് വര്‍ഷത്തിന് ശേഷം പന്തെറിയാന്‍ ശ്രീശാന്ത് കേരള ടീമില്‍

വിലക്കിന് വിട; ഏഴ് വര്‍ഷത്തിന് ശേഷം പന്തെറിയാന്‍ ശ്രീശാന്ത് കേരള ടീമില്‍

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിനുളള കേരള ടീമില്‍. സഞ്ജു സാംസണ്‍ ക്യാപ്റ്റനും സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റനുമായ ടീമിലേക്കാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് എത്തുന്നത്. നാല് പുതുമുഖങ്ങളും കേരള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് ടൂര്‍ണമെന്റിനുളള 26 അംഗ ടീമില്‍ ഒടുവില്‍ എത്തി. 2013ലെ ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ നാള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ വിലക്ക് ഏഴ് വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു.

ഈ വര്‍ഷം സെപ്തംബറില്‍ വിലക്ക് കാലാവധി കഴിഞ്ഞതോടെയാണ് ശ്രീശാന്തിന് വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്താനായത്. ഐപിഎല്‍ ടീമുകളില്‍ നിന്ന് തനിക്ക് ക്ഷണമുണ്ടെന്നും അതിനായുളള കഠിന പരിശീലനത്തിലാണെന്നും ശ്രീശാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.