ഇനി സൗര ദൗത്യം: ആദിത്യ എല്‍ 1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഇനി സൗര ദൗത്യം: ആദിത്യ എല്‍ 1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബംഗളൂരു: ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ സൗര ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. ഇതിനായി ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍ 1 മിഷന്‍ സെപ്റ്റംബര്‍ ആദ്യ വാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു.

സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍ 1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഭ്രമണ പഥത്തിലാകും പേടകത്തെ ഇറക്കുക.

ശ്രഹരിക്കോട്ടയില്‍ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായി എസ്.സോമനാഥ് അറിയിച്ചു. ചന്ദ്രയാന്‍ 3 ദൗത്യം വിജകരമായി പൂര്‍ത്തീകരിച്ച ശേഷമായിരുന്നു ഐഎസ്ആര്‍ഒ മേധാവിയുടെ പ്രതികരണം.

സൗര ദൗത്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ആദിത്യ എല്‍ 1 ഉടന്‍ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.