ചെസ് ലോകകപ്പ് ഫൈനല്‍: 30 നീക്കങ്ങള്‍ക്ക് ശേഷവും സമനിലയില്‍; ടൈ ബ്രേക്കര്‍ ഇന്ന്

ചെസ് ലോകകപ്പ് ഫൈനല്‍: 30 നീക്കങ്ങള്‍ക്ക് ശേഷവും സമനിലയില്‍; ടൈ ബ്രേക്കര്‍ ഇന്ന്

ബാക്കു(അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്‌നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ പിരിഞ്ഞു. 30 നീക്കങ്ങള്‍ക്ക് ശേഷവും ഇരുവരും സമനിലയില്‍ പിരിഞ്ഞതോടെ ജേതാവിനെ നിര്‍ണയിക്കാന്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം ഇന്ന് നടക്കും.

കഴിഞ്ഞ ദിവസം ഒന്നാം ഗെയിമിന് മുമ്പ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ കാള്‍സന്‍ അതില്‍ നിന്നും പൂര്‍ണനായി മുക്തനായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു താരത്തിന്റെ രണ്ടാം ഗെയിമിലെ പ്രകടനം. അതിനാല്‍ തന്നെ സമനിലയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു കാള്‍സന്‍. വെള്ളക്കരുക്കളുമായാണ് കാള്‍സന്‍ രണ്ടാം ഗെയിം കളിച്ചത്.

നേരത്തേ 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിന് ശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 18-കാരനായ പ്രഗ്‌നാനന്ദ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.