ദുബായ്: ആഗസ്റ്റ് 28 ന് മധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. രണ്ട് ദിവസങ്ങളില്‍ പീക്ക് ട്രാവല്‍ അലർട്ടാണ് ദുബായ് വിമാനത്താവളം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 26, 27 തിയതികളില്‍ വലിയ തിരക്കുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ശരാശരി 2,58,000 പേർ യാത്ര ചെയ്യുന്ന ദുബായ് വിമാനത്താവളത്തില്‍
ഈ ദിവസങ്ങളില്‍ യാത്രാക്കാരുടെ എണ്ണം 5 ലക്ഷം കടക്കാന്‍ സാധ്യതയുണ്ട്.ദുബായ് വിമാനത്താവളം വഴി കടന്നുപോകുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാല് വയസിനും 12 വയസിനും ഇടയിലുളള കുട്ടികള്‍ക്ക് സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനുളള കൗണ്ടുറുകള്‍ ടെർമിനല്‍ 1,2,3 എന്നിവയില്‍ ക്രമീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന, 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി തിരക്കില്ലാതെ പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം.
അടുത്ത 13 ദിവസത്തിനുളളില്‍ 3.3 ദശലക്ഷം പേർ ദുബായ് വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.