ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി.
നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ അപ്പീലിൽ പറഞ്ഞത്. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ് ,സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സുപ്രീംകോടതി കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി.
വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നായിരുന്നും അതിനാൽ നരഹത്യ നില നിൽക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂർണമായും കോടതി തള്ളിനേരത്തെ സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സർക്കാർ സമർപ്പിച്ച ഹർജിയിൽ, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.