ചെന്നൈ: തങ്ങളെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കാന്‍ പ്രധാനമന്ത്രിയെത്തിയതില്‍ അതീവ സന്തോഷം ഉണ്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രനില്‍ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച ഇടങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍-3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തിയെന്നും ചന്ദ്രയാന്‍-2 വിജയം കാണാത പോയ സ്ഥലത്തിന് തിരംഗ എന്നും പ്രധാനമന്ത്ര പേര് നിര്‍ദേശിച്ചിരുന്നു.
ചരിത്ര നിമിഷത്തെ കുറിച്ചോര്‍ത്ത് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹം വികാരാതീനനാകുകയാണ്. അഭിനന്ദനത്തിനും അചഞ്ചലമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഐഎസ്ആര്‍ഒയും ഇന്ത്യന്‍ ശാസ്ത്ര സമൂഹവും നന്ദി അറിയിക്കുന്നതായി എസ്. സോമനാഥ് പറഞ്ഞു. ഇന്നത്തെ പ്രസംഗം ശാസ്ത്രജ്ഞര്‍ക്ക് ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും പകരുന്നതായിരുന്നു. രാജ്യത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള മഹത്തായ നേട്ടങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം ഇന്നുവരെ എത്തിയിട്ടില്ലാത്ത ഉയരത്തിലാണ് ഇന്ന് രാജ്യമെന്നും അതിന്റെ കാരണക്കാരാണ് ഓരോ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി ഇസ്ട്രോകിലെ പ്രസംഗത്തില്‍ പറഞ്ഞു. ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം വീശാന്‍ ഇന്ത്യയ്ക്കായി. രാജ്യം അനുദിനം വളരുകയാണ്, പുതിയ ഇന്ത്യ കൊട്ടിപ്പടുത്തുന്നതില്‍ ഇസ്രോയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഫ്റ്റ് ലാന്‍ഡിങ് എന്ന നേട്ടം യാഥാര്‍ത്ഥ്യമാക്കിയത് ശാസ്ത്രജ്ഞരാണ്. പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഭാരതത്തിന്റെ ഈ ബൃഹത്തായ നേട്ടത്തെ അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കണ്ണുനിറഞ്ഞ്, ശബ്ദമിടറിയാണ് സമ്മേളനത്തെ നരേന്ദ്ര മോഡി അഭിസംബോധന ചെയ്തത്. ചാന്ദ്രയാന്‍- 3 സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ഓരോ നിമിഷവും ഓര്‍മയിലുണ്ട്. ആ നിമിഷത്തില്‍ താന്‍ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.