ബിന്‍ ലാദനെ കൊലപ്പെടുത്തിയ അമേരിക്കന്‍ മുന്‍ നാവിക സേനാംഗം ടെക്സാസില്‍ അറസ്റ്റില്‍

ബിന്‍ ലാദനെ കൊലപ്പെടുത്തിയ അമേരിക്കന്‍ മുന്‍ നാവിക സേനാംഗം ടെക്സാസില്‍ അറസ്റ്റില്‍

ഡാളസ്: അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ വധിച്ച അമേരിക്കന്‍ മുന്‍ നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ'നീല്‍ അമേരിക്കയിലെ ടെക്സാസില്‍ അറസ്റ്റിലായി. പൊതുസ്ഥലത്ത് മദ്യപിച്ച് ആക്രമണമുണ്ടാക്കിയെന്ന കേസിലാണ് 47 കാരനായ റോബര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. 3,500 ഡോളര്‍ ബോണ്ടില്‍ പിന്നീട് വിട്ടയച്ചുവെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഫ്രിസ്‌കോ പൊലീസ് തയാറായിട്ടില്ലെന്നും ഡാളസ് മോര്‍ണിംഗ് ന്യൂസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല റോബര്‍ട്ട് വിവാദത്തിലാകുന്നത്. 2020-ല്‍, മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അദ്ദേഹത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2016-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2011-ലെ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ലാദനെ വധിച്ചത്. ബിന്‍ ലാദനെ താനാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് റോബോര്‍ട്ട് ജെ. ഒ'നീല്‍ 2013 ലാണ് അവകാശപ്പെട്ടത്. ഒരു മാധ്യമത്തിന് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 2017 ല്‍ പുറത്തിറങ്ങിയ 'ദി ഓപ്പറേറ്റര്‍' എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ ഈ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. അതേസമയം, അമേരിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

മദ്യപിച്ച് വാഹനമോടിച്ചതിന് റോബര്‍ട്ടിനെ 2016ല്‍ മൊണ്ടാനയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂട്ടര്‍മാര്‍ തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.