സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ഇനി സിറ്റി വാരിയേഴ്‌സ് ഒപ്പമുണ്ടാവും

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ഇനി സിറ്റി വാരിയേഴ്‌സ് ഒപ്പമുണ്ടാവും

കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി 20 വനിത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സിറ്റി വാരിയേഴ്‌സിന്റെ (ബൈക്ക് പട്രോള്‍ ടീം) പ്രവര്‍ത്തനം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും വളരെ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായമെത്തിക്കുന്നതിനുമാണ് ഒരു വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ ഈ സംഘം പ്രവര്‍ത്തിക്കുക.

സാമൂഹ്യവിരുദ്ധരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും നേരിടുന്നതിനായി സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക കായിക പരിശീലനം നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ 10 ബൈക്ക് പട്രോളിങ്ങുകളോടുകൂടി ആരംഭിക്കുന്ന പദ്ധതി വരും ദിവസങ്ങളില്‍ എണ്ണം വര്‍ധിപ്പിച്ച് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സേവനം ലഭ്യമാക്കുന്ന രീതിയില്‍ വര്‍ധിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.