തെറ്റ് പറ്റി, യുപിയിൽ സഹപാഠികളെ കൊണ്ട് വി​ദ്യാർഥിയെ തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്ത ത്യാഗി

തെറ്റ് പറ്റി, യുപിയിൽ സഹപാഠികളെ കൊണ്ട് വി​ദ്യാർഥിയെ തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്ത ത്യാഗി

ന്യൂഡൽഹി: യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്ത ത്യാഗി. താൻ തെറ്റു ചെയ്തെന്നും വർഗീയത ലക്ഷ്യമിട്ടിരുന്നില്ലെന്നും തൃപ്ത വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഞാൻ തെറ്റു ചെയ്തു, എന്നാൽ അതിൽ വർഗീയലക്ഷ്യം ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റൊരു കുട്ടിയോട് അവനെ അടിക്കാൻ ആവശ്യപ്പെട്ടത്. അത് അവൻ പഠിക്കാൻ വേണ്ടിയായിരുന്നു. തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു.

എന്റെ പ്രവൃത്തിയിൽ ഹിന്ദു- മുസ്‌ലിം വേർതിരിവ് ഇല്ലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. പല മുസ്‌ലിം വിദ്യാർഥികൾക്കും സ്‌കൂളിൽ ഫീസ് നൽകാൻ സാഹചര്യമില്ലാത്തതിനാൽ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. - വിഡിയോ സന്ദേശത്തിൽ തൃപ്തി പറഞ്ഞു.

അതേസമയം, വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയുടെ വ്യക്തി വിവരം വെളിപ്പെടുത്തിയതിനാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഉത്തർ പ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ ഉണ്ടായ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റേയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണിത് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

ജനാധിപത്യത്തിൻ്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്നും ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.